Monday, May 14, 2007

തോറ്റവന്റെ കുറിപ്പുകള്‍

വെറുതേ വെള്ളത്താളില്
‍വിടര്‍ന്ന പുഷ്പം
പൊരുളറിയാത്ത ചിത്രം
ഇതിന്‌,
ഒരു കഥയില്ല.
കവിതയില്ല.
വ്യക്തമായ നേര്‍വഴികള്‍തേടിയുള്ള
ചിന്തകളില്‍,
അല്ല.
യാത്രകളില്‍ കാലിടറി
പിന്തിരിയേണ്ടി വന്ന,
തോറ്റവന്റെ ദുഖം.
ഇനിയും കടുത്ത ചായക്കൂട്ടുകള്‍ഇല്ലാതെ,
ഈ കറുത്ത വരകളില്
‍കറുത്ത വരികളില്
‍കോറിയും കുറിച്ചുംനിറുത്തട്ടെ,
ഉന്നതങ്ങള്‍ തേടി
യാത്രചെയ്യുന്നവര്‍ക്കായ്‌....
മങ്ങിയ കാഴ്ചകളില്‍,
തോറ്റവന്റെ കണ്ണുനീരില്‍
കുതിര്‍ന്ന കുറിപ്പ്‌.

5 comments:

സീയെം said...

ഈ ബൂലോഗത്തേക്ക് എന്നെ സ്വാഗതം ചെയ്ത
എല്ലാവറ്ക്കും ഒരിക്കല്‍ കൂടി നന്ദി.
ഇവിടെ എന്റെ ആദ്യ സാഹസം നിങള്‍ക്ക് മുന്‍പില്‍,
അഭിപ്രായം പ്രതീക്ഷികുന്നു.

തറവാടി said...

സീയെം,

വെറുതെ ഒരു പുഷ്പവും വിടരാറില്ല,
:)

Dinkan-ഡിങ്കന്‍ said...

കവിത കൊള്ളാം :)

ആദ്യമേ കമെന്റുകള്‍ ഇല്ലെന്ന് കരുതി വിഷമിക്കണ്ട

സാജന്‍| SAJAN said...

നന്നായി സിയെം, ഇനിയും എഴുതൂ
പോസ്റ്റിലെ തലക്കെട്ടിലെ അക്ഷര പിശാചിനെ ഓടിക്കൂ:)

സീയെം said...

തറവാടി-വിരിഞ്ഞപ്പോള്‍ ഞാനും വിചാരിച്ചു,എന്തെങ്കിലും കാരണം കാണുമെന്ന്.പക്ഷേ,കുറച്ച്‌ കഴിഞ്ഞപ്പോഴല്ലേ മനസിലായത്‌,അത്‌ വിരിഞ്ഞത്‌ വെറുതേ ആയിരുന്നു എന്ന്.
ഡിങ്കന്‍-നന്ദി മാഷേ.
സാജന്‍-വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.തലക്കെട്ടില്‍ ഞാന്‍ എങ്ങനെ റ്റയിപ്പ്‌ ചെയ്തിട്ടും അങ്ങനെയെ വരുന്നുള്ളൂ.