എഴുതിയതാരാണീ കവിത?
ഈ വെളുത്തമിനുസമാര്ന്ന താളുകളില്‍
സ്നേഹത്തിന്റെ നനുത്ത മൊമ്പൊടി ചേര്‍ത്ത്
അല്ല.
വെയില് മറയുന്ന സായാഹ്നങ്ങളില്‍
ഇളം തെന്നലിന്റെ തലോടല്‍ ഏറ്റ്
സ്വപ്നങ്ങള്‍ക്ക് മനം കൊടുക്കാതെ
സ്വര്‍ഗീയാനുഭൂതിയില്‍
നര്‍മ്മങ്ങള്‍ ചാലിച്ച്
എഴുതിയതാരാണീ കവിത?
ഉറങ്ങാത്തരാത്രികളില് മൂകമായിരുന്ന്
മഴത്തുള്ളികളുടെകിലുക്കങ്ങള് കേട്ട്
എഴുതിയതാരാണീ കവിത?
മഞ്ഞുപെയ്യുന്ന രാത്രികളില്‍
മരച്ചില്ലകള്ക്കിടയിലൂടെ
അരിച്ച്വീഴുന്ന നിലാവെളിച്ചത്ത്
ഓര്‍മ്മകളുടെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
എഴുതിയതാരാണീ കവിത?
അറിയില്ല.
ഇന്നലെ പെയ്തൊഴിഞ്ഞ മഴയില്‍
രാവും പകലുമൊലിച്ച് പോയി.
എന്നിട്ടുമെന്റെ ഓര്‍മ്മകളുടെ
മൂന്നാം യാമത്തിലുമെന്തേ
ഈ മാനംകാണാ മയില്പ്പീലിക്കും
വളപ്പൊട്ടിനുമിത്ര തിളക്കം?
അതും അറിയില്ല.
എങ്കിലും!
വെറുതേ,എഴുതിയതാരാണീ കവിത ?
Tuesday, May 22, 2007
Monday, May 14, 2007
തോറ്റവന്റെ കുറിപ്പുകള്‍
വെറുതേ വെള്ളത്താളില്
വിടര്‍ന്ന പുഷ്പം
പൊരുളറിയാത്ത ചിത്രം
ഇതിന്,
ഒരു കഥയില്ല.
കവിതയില്ല.
വ്യക്തമായ നേര്വഴികള്തേടിയുള്ള
ചിന്തകളില്‍,
അല്ല.
യാത്രകളില്‍ കാലിടറി
പിന്തിരിയേണ്ടി വന്ന,
തോറ്റവന്റെ ദുഖം.
ഇനിയും കടുത്ത ചായക്കൂട്ടുകള്ഇല്ലാതെ,
ഈ കറുത്ത വരകളില്‍
കറുത്ത വരികളില്‍
കോറിയും കുറിച്ചുംനിറുത്തട്ടെ,
ഉന്നതങ്ങള്‍ തേടി
യാത്രചെയ്യുന്നവര്ക്കായ്....
മങ്ങിയ കാഴ്ചകളില്‍,
തോറ്റവന്റെ കണ്ണുനീരില്‍
കുതിര്‍ന്ന കുറിപ്പ്.
വിടര്‍ന്ന പുഷ്പം
പൊരുളറിയാത്ത ചിത്രം
ഇതിന്,
ഒരു കഥയില്ല.
കവിതയില്ല.
വ്യക്തമായ നേര്വഴികള്തേടിയുള്ള
ചിന്തകളില്‍,
അല്ല.
യാത്രകളില്‍ കാലിടറി
പിന്തിരിയേണ്ടി വന്ന,
തോറ്റവന്റെ ദുഖം.
ഇനിയും കടുത്ത ചായക്കൂട്ടുകള്ഇല്ലാതെ,
ഈ കറുത്ത വരകളില്‍
കറുത്ത വരികളില്‍
കോറിയും കുറിച്ചുംനിറുത്തട്ടെ,
ഉന്നതങ്ങള്‍ തേടി
യാത്രചെയ്യുന്നവര്ക്കായ്....
മങ്ങിയ കാഴ്ചകളില്‍,
തോറ്റവന്റെ കണ്ണുനീരില്‍
കുതിര്‍ന്ന കുറിപ്പ്.
ബൂലോഗത്തേക്ക്
ഞാന്‍ സീയെം.
ഈ ബൂലോകത്തേക്ക് ഞാനും..
എല്ലാ നല്ലവരായ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ഈ ബൂലോകത്തേക്ക് ഞാനും..
എല്ലാ നല്ലവരായ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
Subscribe to:
Posts (Atom)
